HomeGULFജെറ്റ് സ്കി ഉപയോഗിച്ച് കടൽയാത്രക്കാരെ ശല്യം ചെയ്തു; കുവൈത്തിൽ 7 പേർ അറസ്റ്റിൽ

ജെറ്റ് സ്കി ഉപയോഗിച്ച് കടൽയാത്രക്കാരെ ശല്യം ചെയ്തു; കുവൈത്തിൽ 7 പേർ അറസ്റ്റിൽ

spot_img

കുവൈത്ത് സിറ്റി: ജെറ്റ് സ്കികൾ അപകടകരവും ഉത്തരവാദിത്വമില്ലാതെയും ഉപയോഗിച്ച് കടൽസഞ്ചാരികളെ ശല്യം ചെയ്ത കേസിൽ 7 പേരെ കുവൈത്ത് കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സമുദ്ര സുരക്ഷാ നിയമങ്ങളും നിർദേശങ്ങളും ലംഘിച്ച് മറ്റ് കടൽ ഉപയോക്താക്കളെ ബുദ്ധിമുട്ടിച്ചുവെന്നാണ് അധികൃതർ വ്യക്തമാക്കിയത്. തീരപ്രദേശങ്ങളിലെ പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന നിയമലംഘനങ്ങൾ കണ്ടെത്താനും തടയാനുമായി ശക്തമായ പരിശോധനാ ക്യാമ്പെയിനുകൾ തുടരുകയാണെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.ജെറ്റ് സ്കികളും മറ്റ് ജലവാഹനങ്ങളും ഉപയോഗിക്കുന്നവർ സുരക്ഷാനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!