കുവൈറ്റ് : കുവൈറ്റിന് 2.5 ബില്യൺ ഡോളർ വിലവരുന്ന ഇന്റഗ്രേറ്റഡ് ബാറ്റിൽ കമാൻഡ് സിസ്റ്റം വിൽപ്പനയ്ക്ക് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വെള്ളിയാഴ്ച അനുമതി നൽകി.
അതോടൊപ്പം, ഖത്തറിന് 4.01 ബില്യൺ ഡോളർ വിലവരുന്ന പാട്രിയറ്റ് എയർ ആൻഡ് മിസൈൽ പ്രതിരോധ സേവനങ്ങളും 992.4 മില്യൺ ഡോളർ വിലയുള്ള അഡ്വാൻസ്ഡ് പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റങ്ങൾ (APKWS) വിൽക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. യുഎഇയ്ക്ക് 147.6 മില്യൺ ഡോളർ വിലവരുന്ന APKWS വിൽപ്പനക്കും അംഗീകാരം നൽകി.ഈ കരാറുകൾ അമേരിക്കയുടെ വിദേശ നയവും ദേശീയ സുരക്ഷാ ലക്ഷ്യങ്ങളും ശക്തിപ്പെടുത്തുന്നതിനായാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് കോൺഗ്രസിനെ അറിയിച്ചു.
