HomeGULFഅടിയന്തര സാഹചര്യം നേരിടാൻ കുവൈറ്റ് സജ്ജം; 54 തന്ത്രപ്രധാന സംഭരണ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു

അടിയന്തര സാഹചര്യം നേരിടാൻ കുവൈറ്റ് സജ്ജം; 54 തന്ത്രപ്രധാന സംഭരണ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു

spot_img

കുവൈറ്റ് സിറ്റി: പ്രാദേശികമായ വെല്ലുവിളികളും അടിയന്തര സാഹചര്യങ്ങളും നേരിടുന്നതിനായി കുവൈറ്റിലുടനീളം 54 സപ്ലൈ ആൻഡ് സ്റ്റോറേജ് സെന്ററുകൾ പ്രവർത്തനമാരംഭിച്ചു. മന്ത്രിസഭയുടെ പ്രത്യേക നിർദ്ദേശപ്രകാരം രാജ്യത്തിന്റെ സുരക്ഷയും ആവശ്യങ്ങളും മുൻനിർത്തി തയ്യാറാക്കിയ സംയോജിത പദ്ധതിയുടെ ഭാഗമായാണ് സുരക്ഷ ഉറപ്പാക്കൽ.

ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, മറ്റ് അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വിതരണം സുഗമമാക്കുന്നതിനും ദീർഘകാലത്തേക്ക് ശേഖരിച്ചുവെക്കുന്നതിനും വേണ്ടിയാണ് ഈ സംഭരണശാലകൾ സ്ഥാപിച്ചിരിക്കുന്നത്.മുനിസിപ്പാലിറ്റിയുമായും മറ്റ് സർക്കാർ ഏജൻസികളുമായും ചേർന്ന് ഈ പദ്ധതി കൂടുതൽ വേഗത്തിൽ പൂർത്തിയാക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് മന്ത്രിസഭ നിർദ്ദേശം നൽകി. പദ്ധതി നടപ്പിലാക്കുന്നതിലുണ്ടാകുന്ന സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാനും ചുവപ്പുനാട കുറയ്ക്കാനും സർക്കാർ തീരുമാനിച്ചു. 2026 ജനുവരി 14-ന് ചേർന്ന മന്ത്രിസഭാ യോഗം ഗവൺമെന്റ് പെർഫോമൻസ് മോണിറ്ററിംഗ് ഏജൻസിയുടെ റിപ്പോർട്ട് വിലയിരുത്തിയിരുന്നു. റീജിയണൽ ഡെവലപ്‌മെന്റുകൾ കണക്കിലെടുത്ത് രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ ഒന്നിനും തടസ്സമില്ലാതെ ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ പ്രാഥമിക ലക്ഷ്യം.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!