HomeGULFരാവിലെ 11 മുതൽ വൈകിട്ട് 5 വരെ ഉപഭോഗം കുറയ്ക്കാൻ കുവൈത്ത് മന്ത്രാലയത്തിന്റെ അഭ്യർഥന

രാവിലെ 11 മുതൽ വൈകിട്ട് 5 വരെ ഉപഭോഗം കുറയ്ക്കാൻ കുവൈത്ത് മന്ത്രാലയത്തിന്റെ അഭ്യർഥന

spot_img

കുവൈത്ത് സിറ്റി, ജൂലൈ 18: വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് കുവൈത്തിലെ വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം ശനിയാഴ്ച അഭ്യർഥിച്ചു. പ്രത്യേകിച്ച് രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണിവരെ വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

ഇറാന്റെ ആക്രമണത്തെ തുടർന്ന് കേടുപാടുകൾ സംഭവിച്ച വൈദ്യുതി ശൃംഖല പൂർണ ശേഷിയിൽ തിരിച്ചുകൊണ്ടുവരാനുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്നും, ഈ ഘട്ടത്തിൽ വൈദ്യുതി ലാഭിക്കുന്നത് ഗ്രിഡിന്മേലുള്ള സമ്മർദം കുറയ്ക്കാനും സാങ്കേതിക സംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് സഹായകരമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.മന്ത്രാലയം നിർദേശിച്ച പ്രധാന നിർദേശങ്ങൾ:എയർ കണ്ടീഷണറിന്റെ താപനില 24°C ആയി ക്രമീകരിക്കുക.

ഉപയോഗിക്കാത്ത മുറികളിലെ എയർ കണ്ടീഷണറുകൾ ഓഫ് ചെയ്യുക.ആളില്ലാത്ത മുറികളിലെ ലൈറ്റുകൾ ഓഫ് ചെയ്യുക.അത്യാവശ്യമല്ലാത്ത വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗം പീക്ക് സമയത്തിന് ശേഷം മാറ്റിവെക്കുക.വൈദ്യുതി ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ വൈദ്യുതി വിതരണം തടസ്സമില്ലാതെ തുടരുന്നതിനുമായി എല്ലാവരും സഹകരിക്കണമെന്ന് മന്ത്രാലയം വീണ്ടും അഭ്യർഥിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!