കുവൈത്ത് സിറ്റി: കുവൈത്തിലെ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (CITRA) ഓൺലൈൻ ഉള്ളടക്കവുമായി ബന്ധപ്പെട്ട പുതിയ സേവനം ആരംഭിച്ചു.പൊതുതാൽപര്യത്തിന് വിരുദ്ധമായ ഡിജിറ്റൽ ഉള്ളടക്കം ബ്ലോക്ക് ചെയ്യാൻ ഉപയോക്താക്കൾക്ക് അപേക്ഷിക്കാനാകും. കൂടാതെ തെറ്റിദ്ധാരണ മൂലം ബ്ലോക്ക് ചെയ്ത ഉള്ളടക്കം വീണ്ടും അൺബ്ലോക്ക് ചെയ്യാനും അപേക്ഷ സമർപ്പിക്കാം.
കുവൈത്തിലെ നിലവിലെ നിയമങ്ങൾ പാലിക്കുന്ന തരത്തിൽ ഡിജിറ്റൽ ഉള്ളടക്കം നിയന്ത്രിക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് ഈ സേവനം അവതരിപ്പിച്ചതെന്ന് CITRA അറിയിച്ചു. അപേക്ഷകൾ CITRAയുടെ ഔദ്യോഗിക ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി സമർപ്പിക്കാം.
