കുവൈത്ത്: ഫർവാനിയ ഗവർണറേറ്റിലെ പരിശോധന സംഘം വ്യാജ ബ്രാൻഡ് ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചും പ്രദർശിപ്പിച്ചും വന്നിരുന്ന ഒരു വ്യാപാരസ്ഥാപനത്തിൽ റെയ്ഡ് നടത്തി.
പരിശോധനയിൽ ആകെ 657 വ്യാജ വസ്തുക്കൾ പിടിച്ചെടുത്തു. ഇതിൽ വസ്ത്രങ്ങൾ, ബാഗുകൾ, ചെരിപ്പുകൾ, സ്ത്രീകളുടെ ആക്സസറികൾ എന്നിവ ഉൾപ്പെടുന്നു.നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് കട അടച്ചുപൂട്ടുകയും, തുടർനടപടികൾക്കായി കോമേഴ്‌സ്യൽ പ്രോസിക്യൂഷനിലേക്ക് കേസ് കൈമാറുകയും ചെയ്തു.
