കുവൈത്ത് സിറ്റി, ജൂലൈ 9: മിസൈൽ, ഡ്രോൺ പ്രതിരോധ നടപടികൾക്കുശേഷം വിവിധ സ്ഥലങ്ങളിൽ വീണുകിടക്കുന്ന അവശിഷ്ടങ്ങളുടെയും ലോഹക്കഷണങ്ങളുടെയും സമീപത്തേക്ക് പൊതുജനങ്ങൾ പോകരുതെന്ന് കുവൈത്ത് സൈന്യത്തിന്റെ ജനറൽ കമാൻഡ് മുന്നറിയിപ്പ് നൽകി.ഇത്തരം അവശിഷ്ടങ്ങളുടെ ഫോട്ടോകളോ വീഡിയോകളോ പകർത്തുകയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും, അത് പൊതുസുരക്ഷയെയും ദേശീയ സുരക്ഷയെയും ബാധിക്കാമെന്നും സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
സുരക്ഷാ ഏജൻസികൾ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കാനും, വിവരങ്ങൾക്കായി ഔദ്യോഗിക സർക്കാർ സ്രോതസ്സുകളെ മാത്രം ആശ്രയിക്കാനും പൊതുജനങ്ങളോട് അഭ്യർഥിച്ചു.നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന്റെ സുരക്ഷയും സമൂഹത്തിന്റെ സംരക്ഷണവും ഉറപ്പാക്കാൻ പൊതുജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണെന്നും കുവൈത്ത് സൈന്യം വ്യക്തമാക്കി.



