കുവൈത്ത്: ഫർവാനിയയിൽ ഇറക്കുമതി ചെയ്ത മദ്യവുമായി ബന്ധപ്പെട്ട് ഒരു ഡെലിവറി ഡ്രൈവർ പിടിയിലായി. അറബ് സ്വദേശിയായ പ്രവാസിയാണ് അറസ്റ്റിലായത്.
പട്രോളിംഗ് സംഘത്തിന്റെ പരിശോധനയ്ക്കിടെ ഇയാളിൽ നിന്ന് 17 ബോട്ടിൽ ഇറക്കുമതി മദ്യം പിടിച്ചെടുത്തു. ഈ മദ്യം വിൽപ്പന നടത്തുകയും ഉപഭോക്താക്കൾക്ക് ഡെലിവറി ചെയ്യുകയും ചെയ്തിരുന്നുവെന്ന് പ്രതി സമ്മതിച്ചു.
പബ്ലിക് സെക്യൂരിറ്റി സെക്ടർ മേധാവി മേജർ ജനറൽ ഹമദ് അൽ-മുനൈഫിയുടെ നിർദ്ദേശപ്രകാരം, പിടിച്ചെടുത്ത മദ്യവും പ്രതിയും ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ വിഭാഗത്തിന് കൈമാറി.
