HomeGULFഫർവാനിയയിൽ നിയമലംഘനം; 34 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

ഫർവാനിയയിൽ നിയമലംഘനം; 34 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

spot_img

കുവൈത്ത്: സുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി ഫർവാനിയ ഗവർണറേറ്റിൽ കുവൈത്ത് ഫയർ ഫോഴ്‌സ് നടത്തിയ വ്യാപക പരിശോധനയിൽ 34 സ്ഥാപനങ്ങൾ അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ അടച്ചുപൂട്ടി.പരിശോധനയ്ക്കിടെ വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 115 നോട്ടീസുകൾ നൽകുകയും 15 കേന്ദ്രങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ഫർവാനിയയിലെ വ്യാവസായിക മേഖലകളിൽ സുരക്ഷയും ക്രമീകരണവും ശക്തിപ്പെടുത്തുന്നതിനും നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനുമാണ് പരിശോധനാ ക്യാമ്പയിനുകൾ തുടരുന്നതെന്ന് കുവൈത്ത് ഫയർ ഫോഴ്‌സ് അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!