HomeGULFകുവൈറ്റിൽ 'ഫ്രീലാൻസ്' വിസയുൾപ്പെടെ പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിക്കുന്നു

കുവൈറ്റിൽ ‘ഫ്രീലാൻസ്’ വിസയുൾപ്പെടെ പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിക്കുന്നു

spot_img

കുവൈത്ത് സിറ്റി: കുവൈറ്റിലെ തൊഴിൽ വിപണി ക്രമീകരിക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി ശക്തമായ നടപടികൾ പ്രഖ്യാപിച്ച് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ്. സ്വകാര്യ മേഖലയിലെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം സുപ്രധാനമായ ഭരണപരിഷ്കാരങ്ങൾ വെളിപ്പെടുത്തിയത്. നിയമങ്ങൾ പാലിക്കുന്ന തൊഴിലുടമകൾക്ക് നടപടിക്രമങ്ങൾ ലളിതമാക്കുമ്പോൾ തന്നെ, നിയമലംഘകർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തങ്ങളുടെ കീഴിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾ മറ്റൊരിടത്ത് ജോലി ചെയ്യുന്നത് അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ കമ്പനി ഉടമകൾക്ക് പൂർണ്ണ ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയമവിരുദ്ധമായി തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നവർ ക്രിമിനൽ നടപടികൾ നേരിടേണ്ടി വരും. അതേസമയം, തൊഴിലുടമകളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഇടപാടുകൾ വേഗത്തിലാക്കുന്നതിനുമായി പ്രത്യേക ആശയവിനിമയ സംവിധാനം ഏർപ്പെടുത്താൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തൊഴിലാളികളുടെ ശമ്പളം കൃത്യമായി ബാങ്ക് അക്കൗണ്ടുകൾ വഴി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് കുവൈറ്റിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിഷ്കാരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് ‘ഫ്രീലാൻസ്’ വിഭാഗത്തിലുള്ള പുതിയ റസിഡൻസി പെർമിറ്റുകൾ അനുവദിക്കാനുള്ള തീരുമാനമാണ്. 750 മുതൽ 1,000 കുവൈറ്റ് ദിനാർ വരെ സർക്കാർ ഫീസ് ഈടാക്കിക്കൊണ്ടായിരിക്കും ഈ വിസകൾ അനുവദിക്കുക. പ്രൊഫഷണലുകൾക്കും വിദഗ്ധ തൊഴിലാളികൾക്കും നിയമവിധേയമായി സ്വതന്ത്രമായി ജോലി ചെയ്യാൻ ഈ സംവിധാനം അവസരമൊരുക്കും. കുവൈറ്റിലെ തൊഴിൽ മേഖലയെ കൂടുതൽ കാര്യക്ഷമമാക്കാനും അനധികൃത വിസ കച്ചവടം തടയാനും ഈ നീക്കം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!