HomeGULFവെള്ളിയാഴ്ച മുതൽ ഇടിയോടുകൂടിയ ചെറുമഴയ്ക്ക് സാധ്യത; വാരാന്ത്യത്തിൽ ചൂട് തുടരും

വെള്ളിയാഴ്ച മുതൽ ഇടിയോടുകൂടിയ ചെറുമഴയ്ക്ക് സാധ്യത; വാരാന്ത്യത്തിൽ ചൂട് തുടരും

spot_img

കുവൈത്ത് സിറ്റി: രാജ്യത്ത് വെള്ളിയാഴ്ച രാവിലെ മുതൽ ഇടയ്ക്കിടെ ചെറിയ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ ചൂട് കൂടുകയും രാത്രിയിൽ മിതമായ കാലാവസ്ഥ തുടരുകയും ചെയ്യുമെന്ന് പ്രവചിക്കുന്നു.

.“ഇന്ന് പകൽ ചൂടും രാത്രി മിതമായ താപനിലയും അനുഭവപ്പെടും. വൈകുന്നേരത്തോടെ ഇടയ്ക്കിടെ മേഘാവൃതമായ കാലാവസ്ഥ കാണാം.” “വെള്ളിയാഴ്ച പകൽ ചൂടും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും അനുഭവപ്പെടും. ചെറുതായി ചിതറിച്ച മഴയ്ക്കും സാധ്യതയുണ്ട്. രാത്രി മിതമായ കാലാവസ്ഥയും ഇടയ്ക്കിടെ മേഘാവൃതാവസ്ഥയും തുടരും.” കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ധറാർ അൽ അലി കുവൈത്ത് ന്യൂസ് ഏജൻസിയോട് (KUNA) വ്യക്തമാക്കി.ശനിയാഴ്ചയും പകൽ ചൂടും മേഘാവൃതമായ കാലാവസ്ഥയും തുടരുമെന്നും രാത്രി മിതമായ താപനില അനുഭവപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!