കുവൈറ്റ് സിറ്റി: ഉപഭോക്താക്കൾക്ക് കൂടുതൽ അടുത്തുനിൽക്കുക എന്ന ലക്ഷ്യത്തോടെ കുവൈറ്റിലെ പ്രമുഖ റീട്ടെയിൽ വ്യാപാരികളായ ഗ്രാൻഡ് ഹൈപ്പർ തങ്ങളുടെ വളർച്ചായാത്രയിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. രാജ്യത്തെ 49-ാമത് ശാഖ ജഹ്‌റയിൽ പ്രൗഢഗംഭീരമായ ചടങ്ങോടെ ഉദ്ഘാടനം ചെയ്തു.

ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ചെയർമാൻ മിസ്റ്റർ ജാസിം മുഹമ്മദ് ഖമീസ് അൽ ഷറഹ് പുതിയ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രാദേശിക ഡയറക്ടർ മിസ്റ്റർ അയ്യൂബ് കച്ചേരി ആദ്യ വിൽപന നടത്തി. ചടങ്ങിൽ വിശിഷ്ടാതിഥികളായി ലാംകോ എൻജിനീയറിങ് മാനേജിങ് ഡയറക്ടർ മിസ്റ്റർ അമാനുള്ള, ഡെട്രോയിറ്റ് കമ്പനി മാനേജിങ് ഡയറക്ടർ മിസ്റ്റർ വസീം വാഹിദ് എന്നിവർ പങ്കെടുത്തു. ഗ്രാൻഡ് ഹൈപ്പർ സി.ഇ.ഒ മിസ്റ്റർ മുഹമ്മദ് സുനീർ, ഡി.ആർ.ഒ മിസ്റ്റർ തഹസീർ അലി, സി.സി.ഒ.ഒ മിസ്റ്റർ ഷരീഫ് ബി.സി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.

കുവൈറ്റിന്റെ സാമ്പത്തിക വളർച്ചയിൽ പങ്കാളികളാകാനും ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഗുണമേന്മയുള്ള സേവനങ്ങൾ നൽകാനുമുള്ള ഗ്രാൻഡ് ഹൈപ്പറിന്റെ പ്രതിബദ്ധതയാണ് ഈ പുതിയ വിപുലീകരണത്തിലൂടെ പ്രതിഫലിക്കുന്നത്. മൂല്യധിഷ്ഠിത ഷോപ്പിംഗ് അനുഭവം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. കുവൈറ്റിലെ ബിസിനസ് സൗഹൃദമായ അന്തരീക്ഷത്തിനും സർക്കാരിന്റെയും ജനങ്ങളുടെയും വലിയ പിന്തുണയ്ക്കും ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റ് പ്രത്യേകം നന്ദി അറിയിച്ചു.”

വിപുലമായ സൗകര്യം: അത്യാധുനിക രീതിയിലുള്ള ഇന്റീരിയറും വിശാലമായ ഷോപ്പിംഗ് ഏരിയയും.
ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ: ഫ്രഷ് പച്ചക്കറികൾ, മാംസം, ഗ്രോസറി, ഇലക്ട്രോണിക്സ്, ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ വൻ ശേഖരം.
ആകർഷകമായ ഓഫറുകൾ: ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി പ്രത്യേക ഓഫറുകളാണ് ജഹ്‌റ ശാഖയിൽ ഒരുക്കിയിരിക്കുന്നത്.
