HomeGULFഹാന്റാ വൈറസ്: കുവൈറ്റിൽ ആശങ്ക വേണ്ട, സംശയാസ്പദ കേസുകളില്ലെന്ന് ആരോഗ്യ വകുപ്പ്

ഹാന്റാ വൈറസ്: കുവൈറ്റിൽ ആശങ്ക വേണ്ട, സംശയാസ്പദ കേസുകളില്ലെന്ന് ആരോഗ്യ വകുപ്പ്

spot_img

കുവൈത്ത്: ലോകത്ത് ഹാന്റാ വൈറസ് സംബന്ധിച്ച ആശങ്കകൾ ഉയരുന്നതിനിടെ, കുവൈറ്റിൽ നിലവിൽ ഹാന്റാ വൈറസ് ബാധയുടെ സംശയാസ്പദ കേസുകളൊന്നുമില്ലെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. എല്ലാ പ്രതിരോധ-ജാഗ്രത നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയുമായി തുടർച്ചയായ ഏകോപനം തുടരുകയാണെന്നും, രാജ്യത്തിന്റെ ആരോഗ്യ സുരക്ഷാ സംവിധാനം അതീവ കാര്യക്ഷമമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. വിമാനത്താവളങ്ങളിലും അതിർത്തി കേന്ദ്രങ്ങളിലുമായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.എലികളിലൂടെ അപൂർവമായി മനുഷ്യരിലേക്ക് പകരുന്ന വൈറസാണ് ഹാന്റാ വൈറസ്. പൊതുജനങ്ങൾക്ക് വ്യാപക ഭീഷണി നിലവിൽ കുറഞ്ഞതാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!