HomeGULFലഹരിക്കടത്തും കൈവശം വെക്കലും: കുവൈത്തിൽ കഴിഞ്ഞ മാസം 194 പ്രവാസികളെ നാടുകടത്തി; വൻ മയക്കുമരുന്ന് ശേഖരം...

ലഹരിക്കടത്തും കൈവശം വെക്കലും: കുവൈത്തിൽ കഴിഞ്ഞ മാസം 194 പ്രവാസികളെ നാടുകടത്തി; വൻ മയക്കുമരുന്ന് ശേഖരം പിടികൂടി

spot_img

കുവൈത്ത് സിറ്റി: ലഹരിമരുന്ന് കൈവശം വെച്ചതിനും വിതരണം ചെയ്തതിനും വിവിധ രാജ്യക്കാരായ 194 പ്രവാസികളെ കഴിഞ്ഞ മാസം കുവൈത്തിൽ നിന്ന് നാടുകടത്തിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോളിന്റെ പ്രതിമാസ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ 7,25,000-ത്തോളം ലഹരിഗുളികകളും 9 ഗ്രാം ലിറിക്ക പൗഡറും പിടിച്ചെടുക്കുകയും 160 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

2026 സെപ്റ്റംബർ 1 മുതൽ 30 വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം വൻതോതിലുള്ള ലഹരിമരുന്ന് ശേഖരമാണ് പരിശോധനകളിൽ സുരക്ഷാസേന പിടിച്ചെടുത്തത്. 14.495 കിലോഗ്രാം ഹാഷിഷ്, 244.62 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് (ഷാബു), 5.159 കിലോഗ്രാം ഹെറോയിൻ, 4.308 ഗ്രാം മരിജുവാന, 6 ഗ്രാം കെമിക്കൽ, 305 ഗ്രാം കൊക്കെയ്ൻ എന്നിവയ്ക്കൊപ്പം രണ്ട് കുപ്പി വിദേശമദ്യവും അധികൃതർ പിടിച്ചെടുത്തു.

രജിസ്റ്റർ ചെയ്ത 160 മയക്കുമരുന്ന് കേസുകളിലായി 205 പ്രതികൾക്കെതിരെയാണ് നടപടിയെടുത്തത്. ഇതിനുപുറമെ, ലഹരിമരുന്ന് ഇറക്കുമതി, കള്ളക്കടത്ത്, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് 189 പ്രതികൾക്കെതിരെ 141 പ്രത്യേക കേസുകളും രജിസ്റ്റർ ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. മയക്കുമരുന്ന് വിപത്തുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!