HomeGULF"ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തെ സൂചിപ്പിക്കുന്നു"46 വര്ഷം മുൻപത്തെ കുവൈറ്റി പത്രത്തിന്റെ തലക്കെട്ട്.

“ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തെ സൂചിപ്പിക്കുന്നു”46 വര്ഷം മുൻപത്തെ കുവൈറ്റി പത്രത്തിന്റെ തലക്കെട്ട്.

spot_img

കുവൈറ്റ് സിറ്റി: കാലം മാറുന്നുണ്ടെങ്കിലും ഭൂരാഷ്ട്രതന്ത്രത്തിന്റെ കാതലായ സത്യങ്ങൾ മാറുന്നില്ലെന്ന തിരിച്ചറിവിലേക്ക് വിരൽ ചൂണ്ടുകയാണ് ‘അൽ-സിയാസ’ ദിനപത്രത്തിന്‍റെ പഴയൊരു തലക്കെട്ട്.

ഏകദേശം അരനൂറ്റാണ്ട് മുൻപ്, കൃത്യമായി പറഞ്ഞാൽ 46 വർഷം മുൻപ് ഈ പത്രത്തിന്റെ മുൻപേജിൽ അച്ചടിച്ചു വന്ന ഒരു വാർത്താ തലക്കെട്ട് ഇന്നത്തെ സമകാലിക സാഹചര്യത്തിലും ഒട്ടും പ്രസക്തി ചോരാതെ നിലനിൽക്കുന്നു എന്നത് ഏവരെയും അത്ഭുതപ്പെടുത്തുകയാണ്. “ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തെ സൂചിപ്പിക്കുന്നു” എന്നായിരുന്നു 46 വര്ഷം മുൻപത്തെ പത്രത്തിന്റെ തലക്കെട്ട്. ഞങ്ങൾ ഭാവി പ്രവചിക്കുന്നവരാണെന്ന് അവകാശപ്പെടുന്നില്ല, എങ്കിലും പ്രാദേശികമായ രാഷ്ട്രീയ മാറ്റങ്ങളെയും സാഹചര്യങ്ങളെയും ഉൾക്കാഴ്ചയോടെ നിരീക്ഷിക്കുന്നതിൽ ഞങ്ങൾ എന്നും അഭിമാനിക്കുന്നു. 46 വർഷം മുൻപത്തെ ആ വാർത്ത ഇന്ന് അതിന്റെ പൂർണ്ണരൂപത്തിൽ വീണ്ടും പ്രസിദ്ധീകരിച്ചാൽ പോലും, വായനക്കാർക്ക് അത് ഇന്നത്തെ വാർത്തയാണെന്നേ തോന്നൂ. ഇത്രയേറെ വർഷങ്ങൾക്കിപ്പുറവും മേഖലയിലെ രാഷ്ട്രീയ സാഹചര്യം മാറ്റമില്ലാതെ തുടരുന്നത് ഒരു വൈരുദ്ധ്യമായി അവശേഷിക്കുന്നു.

പ്രശസ്ത കവി അൽ-ജവാഹിരിയുടെ വരികളാണ് ഈ സന്ദർഭത്തിൽ പ്രസക്തമാകുന്നത്: “ബുദ്ധിമാനാണെങ്കിലും, ഭൂതകാലത്തിന്റെ പാഠങ്ങൾ നാളത്തെ പാതയെ പ്രകാശിപ്പിക്കാൻ ഉപയോഗിക്കാത്തവൻ യഥാർത്ഥത്തിൽ ഒരു വിഡ്ഢിയാണ്.” കഴിഞ്ഞകാല ചരിത്രത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ നാം തയ്യാറാകാത്തതിനാലാണ് ചരിത്രം വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുന്നതെന്ന് ഈ റിപ്പോർട്ട് അടിവരയിടുന്നു. വളരെയേറെ മാറിയെന്ന് നാം കരുതുന്ന ലോകത്ത്, തന്ത്രപ്രധാനമായ പല വിഷയങ്ങളും ഇന്നും പഴയ സ്ഥാനത്ത് തന്നെ തുടരുകയാണ്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!