HomeGULFഇറാൻ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ സൈനികരെ സന്ദർശിച്ച് പ്രതിരോധ മന്ത്രി

ഇറാൻ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ സൈനികരെ സന്ദർശിച്ച് പ്രതിരോധ മന്ത്രി

spot_img

കുവൈത്ത് സിറ്റി: ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കുവൈത്ത് സൈന്യത്തിന്റെ വിവിധ ക്യാമ്പുകളിലും സൈനിക കേന്ദ്രങ്ങളിലുമുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ കുവൈത്ത് ലാൻഡ് ഫോഴ്‌സ് അംഗങ്ങളെ പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുല്ല അൽ-അലി ആശുപത്രിയിൽ സന്ദർശിച്ചു.പരിക്കേറ്റ സൈനികരുടെ ആരോഗ്യനില മന്ത്രി നേരിട്ട് വിലയിരുത്തുകയും, അവർക്ക് ലഭിക്കുന്ന ചികിത്സാ സേവനങ്ങളെക്കുറിച്ച് മെഡിക്കൽ സംഘത്തിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തു.

ചികിത്സയിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ സേവനത്തെ അദ്ദേഹം അഭിനന്ദിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.അതേസമയം, സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ-ഷുറയ്യാനും ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ഷെയ്ഖ് സബാഹ് ജാബർ അൽ-അഹ്മദ് അൽ-സബാഹും പരിക്കേറ്റ സൈനികരെ പ്രത്യേകം സന്ദർശിച്ച് ആരോഗ്യനില വിലയിരുത്തി. ചികിത്സാ സംഘത്തിന്റെ പ്രവർത്തനത്തെ ഇരുവരും പ്രശംസിക്കുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസ അറിയിക്കുകയും ചെയ്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!