HomeGULFജസീറ എയർവേയ്സ് ടെർമിനൽ 5ൽ നിന്ന് പൂർണ്ണ സർവീസ് പുനരാരംഭിക്കുന്നു, യാത്രക്കാർ അറിഞ്ഞിരിക്കേണ്ടത്

ജസീറ എയർവേയ്സ് ടെർമിനൽ 5ൽ നിന്ന് പൂർണ്ണ സർവീസ് പുനരാരംഭിക്കുന്നു, യാത്രക്കാർ അറിഞ്ഞിരിക്കേണ്ടത്

spot_img

കുവൈത്ത് സിറ്റി: ജസീറ എയർവേയ്സ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 5 (T5) ൽ നിന്ന് മേയ് 3 മുതൽ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ പൂർണ്ണ സർവീസുകൾ പുനരാരംഭിക്കുന്നതായി അറിയിച്ചു. 57 ദിവസത്തെ സർവീസ് നിർത്തലാക്കിയതിന് ശേഷമാണ് ഈ പൂർണ്ണ പ്രവർത്തനം വീണ്ടും ആരംഭിക്കുന്നത്. കഴിഞ്ഞ ആഴ്ച ഭാഗികമായി സർവീസുകൾ പുനരാരംഭിച്ചതിന് പിന്നാലെയാണ് ഈ നടപടയെന്ന് കമ്പനിയുടെ സിഇഒ ഭരതൻ പസുപതി അറിയിച്ചു.

ഇതോടെ ജസീറ എയർവേയ്സ് 27 ലക്ഷ്യസ്ഥാനങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ നടത്തും. എല്ലാ വിമാനങ്ങളും ഇനി കുവൈത്തിൽ നിന്ന് നേരിട്ട് പ്രവർത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കി. യാത്രക്കാർ യാത്രയ്ക്ക് കുറഞ്ഞത് നാല് മണിക്കൂർ മുമ്പ് Park & Fly സൗകര്യത്തിൽ എത്തണം. അവിടെ നിന്ന് ബസിലൂടെ ടെർമിനൽ 5-ലേക്ക് മാറ്റി ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കും.

വിമാനത്താവളം അടച്ചിരുന്ന കാലത്ത് ജസീറ എയർവേയ്സ് 1,500-ത്തിലധികം സർവീസുകൾ നടത്തുകയും, ഏകദേശം 2 ലക്ഷം യാത്രക്കാരെ ലക്ഷ്യ സ്ഥലങ്ങളിൽ എത്തിച്ചതായും കമ്പനി അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!