HomeINDIAകേരളത്തില്‍ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്: ഇന്ന് കൂടിയത് 520 രൂപ

കേരളത്തില്‍ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്: ഇന്ന് കൂടിയത് 520 രൂപ

spot_img

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്നലെ പവന് 1,01,200 രൂപയായ സ്വര്‍ണത്തിന് ഇന്ന് 520 രൂപ വര്‍ധിച്ച് 1,01,720 രൂപയിലെത്തി. ഗ്രാമിന് 65 രൂപയാണ് ഇന്നുയര്‍ന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 12,715 രൂപയായി. 2026ല്‍ ജനുവരി 7നാണ് സ്വര്‍ണ വിലയില്‍ ഏറ്റവും വര്‍ധനവ് രേഖപ്പെടുത്തിയ ദിവസം. 1,02,280 രൂപയായിരുന്നു അന്നത്തെ വില.22 കാരറ്റിനൊപ്പം 18,14,9 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിലും ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന്‍റെ വില 10,455 രൂപയും ഒരു പവന്‍റെ വില 83,640 രൂപയുമായി. എന്നാല്‍ 14 കാരറ്റിനാകട്ടെ ഗ്രാമിന് 40 രൂപയും 9 കാരറ്റിന് 25 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ 14 കാരറ്റിന്‍റെ ഒരു പവന് 65,120 രൂപയും 9 കാരറ്റിന്‍റെ ഒരു പവന് 42,000 രൂപയുമായി വര്‍ധിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!