HomeGULFകുവൈത്തിൽ 1,560 കുപ്പി വിദേശമദ്യവുമായി മൂന്ന് പേർ പിടിയിൽ; ഹവല്ലിയിലും സാൽമിയയിലും വൻ മദ്യവേട്ട

കുവൈത്തിൽ 1,560 കുപ്പി വിദേശമദ്യവുമായി മൂന്ന് പേർ പിടിയിൽ; ഹവല്ലിയിലും സാൽമിയയിലും വൻ മദ്യവേട്ട

spot_img

കുവൈത്ത് സിറ്റി: അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച 1,560 കുപ്പി വിദേശമദ്യവുമായി മൂന്ന് പ്രതികളെ കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവർ പിടിയിലായത്.ആദ്യ കേസിൽ ഹവല്ലിയിൽ നിന്ന് രണ്ട് പ്രതികളെ ലഹരിവിരുദ്ധ സംഘം പിടികൂടി. ഇവരിൽ നിന്ന് 12 കുപ്പി വിദേശമദ്യവും വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 320 കുവൈത്തി ദിനാറും പിടിച്ചെടുത്തു.

സാൽമിയയിൽ നടന്ന രണ്ടാമത്തെ പരിശോധനയിലാണ് കച്ചവട ആവശ്യത്തിനായി സൂക്ഷിച്ച 1,548 കുപ്പി വിദേശമദ്യവുമായി മറ്റൊരു പ്രതി പിടിയിലായത്. പിടിയിലായ പ്രതികളെയും മദ്യശേഖരവും തുടർന്നുള്ള നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!