HomeGULFകുവൈറ്റിൽ മയക്കുമരുന്ന് കേസിൽ ജയിൽശിക്ഷ അനുഭവിച്ച 'കുവൈറ്റ് ഭായിജാൻ' എക്‌സൈസിന്റെ പിടിയിൽ; 23 ഗ്രാം എംഡിഎംഎ...

കുവൈറ്റിൽ മയക്കുമരുന്ന് കേസിൽ ജയിൽശിക്ഷ അനുഭവിച്ച ‘കുവൈറ്റ് ഭായിജാൻ’ എക്‌സൈസിന്റെ പിടിയിൽ; 23 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

spot_img

കുവൈറ്റ് / കോഴിക്കോട്: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ‘കുവൈറ്റ് ഭായിജാൻ’ എന്നറിയപ്പെടുന്ന ഫൈസാൻ ഖാനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പന്തീരാങ്കാവിൽ നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് 23 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.

ഉത്തർപ്രദേശ് സ്വദേശിയായ ഫൈസാൻ ഖാൻ ഗൾഫ് രാജ്യങ്ങളിലെ ലഹരി വിതരണ ശൃംഖലയുമായി ബന്ധമുള്ള പ്രധാന കണ്ണിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കുവൈറ്റിൽ മയക്കുമരുന്ന് കേസിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാൾ കേരളത്തിലേക്ക് ലഹരി കടത്ത് വ്യാപിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!