HomeGULFറെക്കോർഡുകൾ തകർത്ത് കുവൈറ്റ് ദിനാർ ; പ്രവാസികൾക്ക് ആവേശമായി പുതിയ വിനിമയ നിരക്ക്

റെക്കോർഡുകൾ തകർത്ത് കുവൈറ്റ് ദിനാർ ; പ്രവാസികൾക്ക് ആവേശമായി പുതിയ വിനിമയ നിരക്ക്

spot_img

കുവൈത്ത് സിറ്റി: ∙ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് താഴ്ചയിലേക്ക് പതിച്ചതോടെ, കുവൈറ്റ് ദിനാറിന് ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്ക്. ഒരു കുവൈറ്റ് ദിനാറിന് 308.00 ഇന്ത്യന്‍ രൂപയാണ് ഇന്ന് ധനവിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. ആഗോള സാമ്പത്തിക വിപണിയിലെ അസ്ഥിരതയും രാജ്യാന്തര വിപണിയില്‍ അമേരിക്കന്‍ ഡോളര്‍ ശക്തിപ്രാപിച്ചതുമാണ് രൂപയുടെ മൂല്യം കുറയാന്‍ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നത് നാട്ടിലേക്ക് പണമയക്കാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് വലിയ നേട്ടമാണ്. പ്രവാസികള്‍ക്ക് ഇത് പണമയക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. തുച്ഛമായ ദിനാർ അയക്കുമ്പോള്‍ പോലും നാട്ടില്‍ വലിയൊരു തുക ലഭിക്കുമെന്നത് സാധാരണക്കാരായ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകുന്നു. ശമ്പള ദിവസങ്ങള്‍ ആയതിനാല്‍ കൂടുതല്‍ തുക നാട്ടിലേക്കയക്കാനുള്ള ശ്രമത്തിലാണ് പ്രവാസികള്‍.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!