കുവൈറ്റ് സിറ്റി : കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രവർത്തക അണ്ടർസെക്രട്ടറി എൻജിനീയർ മുഹമ്മദ് അൽ-ഖാലിദി 2025/2026 അധ്യയന വർഷത്തേക്കുള്ള ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ സ്കൂൾ സമയക്രമത്തിൽ മാറ്റം വരുത്തിയതായി അറിയിച്ചു.
പുതിയ തീരുമാനം പ്രകാരം, ക്ലാസുകൾ രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 12:35 വരെ ആയിരിക്കും. പ്രധാന വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിൽ ടൈംടേബിൾ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.ദിവസേന 40 മിനിറ്റ് ദൈർഘ്യമുള്ള 6 പീരിയഡുകൾ ഉൾപ്പെടുത്തി, പഠനവും സ്കൂൾ പ്രവർത്തനങ്ങളും തമ്മിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനാണ് ഈ ക്രമീകരണം. ഇത് നിലവിലെ അധ്യയന വർഷാവസാനം വരെ മാത്രമുള്ള താൽക്കാലിക നടപടി ആയിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
