HomeGULFകുവൈത്തിൽ ഇന്നും കൊടുംചൂട്; താപനില 49°C വരെ ഉയരും

കുവൈത്തിൽ ഇന്നും കൊടുംചൂട്; താപനില 49°C വരെ ഉയരും

spot_img

കുവൈത്ത് സിറ്റി, ജൂലൈ 18: കുവൈത്തിൽ ഇന്നും അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരമാവധി 49 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് പ്രവചനം.പകൽ സമയത്ത് അത്യന്തം ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്നും തീരപ്രദേശങ്ങളിൽ താരതമ്യേന ഈർപ്പം അനുഭവപ്പെടുമെന്നും വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 8 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മാറിമാറി കാറ്റ് വീശും.

രാത്രിയിൽ കാലാവസ്ഥ ചൂട് മുതൽ നേരിയ ചൂട് വരെ തുടരുമെന്നും, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കുമെന്നും പ്രവചിച്ചു. തെക്കുകിഴക്കൻ ദിശയിൽ നിന്ന് മാറിമാറി മണിക്കൂറിൽ 8 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും.ഇന്നത്തെ പരമാവധി താപനില 49°C വരെയും കുറഞ്ഞ താപനില 28°C വരെയും എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.അത്യാവശ്യ കാര്യങ്ങൾ ഒഴികെ ഉച്ചസമയങ്ങളിൽ പുറത്തുപോകുന്നത് ഒഴിവാക്കാനും, ധാരാളം വെള്ളം കുടിക്കാനും, ചൂടിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാനുമാണ് അധികൃതരുടെ നിർദേശം.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!