കുവൈത്ത് സിറ്റി, ജൂലൈ 9: കുവൈത്തിനെ ലക്ഷ്യമിട്ട് എത്തിയ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കാൻ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമായി പ്രവർത്തിക്കുന്നതായി കുവൈത്ത് സായുധസേന ജനറൽ സ്റ്റാഫ് അറിയിച്ചു.
ആക്രമണ മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്തുടനീളം രാവിലെ 3.45 ന് സൈറൺ മുഴക്കിയതായും, ജനങ്ങൾ കേട്ട സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളും ഡ്രോണുകളും വിജയകരമായി തടഞ്ഞുനശിപ്പിക്കുന്നതിന്റേതാണെന്നും അധികൃതർ വ്യക്തമാക്കി.
സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ നൽകുന്ന എല്ലാ സുരക്ഷാ നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും സായുധസേന പൊതുജനങ്ങളോട് അഭ്യർഥിച്ചു.



