കുവൈറ്റ് സിറ്റി :നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയതിന് ശേഷം വിവാഹങ്ങൾ, ആഘോഷങ്ങൾ, വിനോദ പരിപാടികൾ എന്നിവയ്ക്ക് വീണ്ടും അനുമതി നൽകിയതായി കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
2026 ഏപ്രിൽ 24 മുതൽ ഈ അനുമതി പ്രാബല്യത്തിൽ വരും. സാമൂഹിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുമ്പോഴും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.
