കുവൈത്ത് സിറ്റി: കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം (Ministry of Communications) വ്യക്തിഗത ഉപഭോക്താക്കൾക്കായി “MOC APP” എന്ന ഔദ്യോഗിക മൊബൈൽ ആപ്പ് പുറത്തിറക്കി. പൗരന്മാർക്കും പ്രവാസികൾക്കും ഇനി നിരവധി സേവനങ്ങൾ എളുപ്പത്തിലും സുരക്ഷിതമായും എപ്പോൾ വേണമെങ്കിലും എവിടെ നിന്നുമെങ്കിലും മൊബൈൽ വഴി ലഭ്യമാകും.
ബിൽ അടയ്ക്കൽ, അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിക്കൽ, ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കൽ, അന്താരാഷ്ട്ര കോൾ വിവരങ്ങൾ കാണൽ, പുതിയ ടെലിഫോൺ ലൈൻ അപേക്ഷിക്കൽ, ആഭ്യന്തര-അന്താരാഷ്ട്ര സർവീസ് ട്രാൻസ്ഫർ എന്നിവ ഉൾപ്പെടെ നിരവധി സേവനങ്ങൾ ആപ്പിൽ ലഭ്യമാണ്.
കൂടാതെ താൽക്കാലിക സർവീസ് വിച്ഛേദിക്കൽ, പുനഃസ്ഥാപിക്കൽ, സർവീസ് അപ്‌ഗ്രേഡ്, അന്താരാഷ്ട്ര കോൾ, കോളർ ഐഡി, കോൾ ഫോർവേഡിംഗ്, കോൾ വെയിറ്റിംഗ്, ത്രീ-വേ കോളിംഗ് തുടങ്ങിയ സേവനങ്ങൾ സജീവമാക്കാനും റദ്ദാക്കാനും ആപ്പിലൂടെ സാധിക്കും.ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താൻ എല്ലാ ഉപഭോക്താക്കളോടും മന്ത്രാലയം അഭ്യർഥിച്ചു. Google Play-യിലും Apple App Store-ലും “MOC” അല്ലെങ്കിൽ “Ministry of Communications” എന്ന പേരിൽ ആപ്പ് ലഭ്യമാണ്.



