HomeGULFപഴയ ടയറുകൾ മിനുക്കി പുതിയതാക്കി വിൽപന; ഷുവൈഖിലെ നിയമവിരുദ്ധ കേന്ദ്രം കുവൈറ്റ് അധികൃതർ പൂട്ടി

പഴയ ടയറുകൾ മിനുക്കി പുതിയതാക്കി വിൽപന; ഷുവൈഖിലെ നിയമവിരുദ്ധ കേന്ദ്രം കുവൈറ്റ് അധികൃതർ പൂട്ടി

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ പഴയ ടയറുകൾ അനധികൃതമായി പുനർനിർമ്മിച്ച് വിൽപന നടത്തിവന്ന കേന്ദ്രം വാണിജ്യ വ്യവസായ മന്ത്രാലയം പൂട്ടിച്ചു. മന്ത്രാലയത്തിന്റെ പ്രത്യേക പരിശോധനാ വിഭാഗം നടത്തിയ തിരച്ചിലിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചിരുന്ന വെയർഹൗസ് കണ്ടെത്തിയത്. ഉപയോഗശൂന്യമായ ടയറുകൾ ശേഖരിച്ച് പ്രത്യേക യന്ത്രങ്ങൾ ഉപയോഗിച്ച് വൃത്തിയാക്കിയും മിനുക്കിയും പുതിയ ടയറുകളെന്ന വ്യാജേന ഉപഭോക്താക്കൾക്ക് വിൽക്കുകയായിരുന്നു ഈ സംഘം.

പരിശോധനയിൽ ഏകദേശം 3,000 പഴയ ടയറുകൾ വെയർഹൗസിൽ നിന്ന് പിടിച്ചെടുത്തു. ടയറുകൾ പോളിഷ് ചെയ്യാനും രൂപമാറ്റം വരുത്താനുമായി ഉപയോഗിച്ചിരുന്ന അത്യാധുനിക യന്ത്രങ്ങളും ഉപകരണങ്ങളും ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഈ കേന്ദ്രം ഉടനടി അടച്ചുപൂട്ടാൻ ഉത്തരവിട്ട അധികൃതർ, ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചു.

പഴയ ടയറുകൾ ഇത്തരത്തിൽ പുനർനിർമ്മിച്ച് ഉപയോഗിക്കുന്നത് വാഹനങ്ങളുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്നും വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വ്യാവസായ മേഖലകളിൽ പരിശോധന കർശനമായി തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!