കുവൈത്തിൽ 631 പേരുടെ രജിസ്റ്റർ ചെയ്ത താമസ വിലാസങ്ങൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ — PACI റദ്ദാക്കി. ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ-യൗം’ വഴിയാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.ബന്ധപ്പെട്ട കെട്ടിട ഉടമകളുടെ അറിയിപ്പിനെ തുടർന്നോ, കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിനെ തുടർന്നോ ആണ് വിലാസങ്ങൾ റദ്ദാക്കിയത്.
വിലാസം റദ്ദാക്കപ്പെട്ടവർ അറിയിപ്പ് പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനകം പുതിയ താമസ വിലാസം രജിസ്റ്റർ ചെയ്യണം. PACI ഓഫീസിൽ നേരിട്ടെത്തിയോ ‘സഹൽ’ ആപ്ലിക്കേഷൻ വഴിയോ ആവശ്യമായ രേഖകൾ സഹിതം വിലാസം പുതുക്കാം.നിശ്ചിത സമയത്തിനുള്ളിൽ പുതിയ വിലാസം രജിസ്റ്റർ ചെയ്യാത്തവർക്ക് നിയമപ്രകാരം ഒരാൾക്ക് പരമാവധി 100 കുവൈത്തി ദിനാർ വരെ പിഴ ചുമത്തുമെന്ന് PACI മുന്നറിയിപ്പ് നൽകി.



