HomeGULFഇന്ത്യയുടെ കുതിപ്പ് ഇനി ഡീപ്പ്-ടെക്കിലൂടെ; ആഗോള ഇന്നൊവേഷൻ ഹബ്ബായി രാജ്യം മാറുന്നുവെന്ന് പരമിത ത്രിപാതി

ഇന്ത്യയുടെ കുതിപ്പ് ഇനി ഡീപ്പ്-ടെക്കിലൂടെ; ആഗോള ഇന്നൊവേഷൻ ഹബ്ബായി രാജ്യം മാറുന്നുവെന്ന് പരമിത ത്രിപാതി

spot_img

കുവൈറ്റ് സിറ്റി: “ഇന്ത്യ നവീകരണം നടത്തുന്നുണ്ടോ എന്നതല്ല, മറിച്ച് ആരാണ് ഇന്ത്യക്കൊപ്പം ചേർന്ന് നവീകരണം നടത്തുക എന്നതാണ് ലോകം ഇന്ന് ചോദിക്കുന്ന ചോദ്യം.” ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഈ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാതി ഇന്ത്യയുടെ സാങ്കേതിക കുതിപ്പിനെക്കുറിച്ച് വിശദീകരിച്ചു.

ബഹിരാകാശ രംഗത്തെ വിസ്മയകരമായ നേട്ടങ്ങൾക്ക് പിന്നാലെ, ‘ഡീപ്പ് ടെക്’ മേഖലയിൽ ആഗോള ശക്തിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി.ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി പേടകമിറക്കിയ ചന്ദ്രയാൻ ദൗത്യം, മംഗൾയാൻ, ആദിത്യ എൽ1, ഏറ്റവും പുതിയ സ്പേഡെക്സ് (SpaDeX) പരീക്ഷണങ്ങൾ എന്നിവയിലൂടെ ഇന്ത്യ ബഹിരാകാശ രംഗത്ത് തങ്ങളുടെ കരുത്ത് തെളിയിച്ചു കഴിഞ്ഞു. ഈ വിജയങ്ങൾ നൽകിയ ആത്മവിശ്വാസം ഇപ്പോൾ രാജ്യത്തെ തഴച്ചുവളരുന്ന ഡീപ്പ് ടെക് സ്റ്റാർട്ടപ്പ് മേഖലയിലേക്ക് വ്യാപിക്കുകയാണ്. ഇന്ത്യയിലെ പതിനായിരത്തിലധികം വരുന്ന സ്റ്റാർട്ടപ്പുകളിൽ വലിയൊരു വിഭാഗം ഇന്ന് കൃത്രിമബുദ്ധി (AI), ക്വാണ്ടം കമ്പ്യൂട്ടിംഗ്, സെമി കണ്ടക്ടറുകൾ, ക്ലീൻ എനർജി, പ്രതിരോധ സാങ്കേതികവിദ്യ, ബയോടെക്നോളജി തുടങ്ങിയ അത്യാധുനിക മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ലോകത്തെ തന്നെ ഏറ്റവും വലിയ ശാസ്ത്ര-സാങ്കേതിക ബിരുദധാരികളുടെ (STEM) നിരയും ശക്തമായ ഗവേഷണ സംസ്കാരവുമാണ് ഇന്ത്യയുടെ ഈ മുന്നേറ്റത്തിന് കരുത്തേകുന്നത്. ലബോറട്ടറികളിലെ ഗവേഷണങ്ങളെ വിപണിയിൽ വാണിജ്യാടിസ്ഥാനത്തിൽ വിജയിക്കുന്ന ഉൽപ്പന്നങ്ങളാക്കി മാറ്റാൻ ഇന്ത്യൻ യുവത്വത്തിന് സാധിക്കുന്നുണ്ട്. ആരോഗ്യ മേഖലയിലെ മെഡ്-ടെക് സംവിധാനങ്ങൾ മുതൽ ബഹിരാകാശ പ്രതിരോധ മേഖലകൾ വരെ നീളുന്ന ഇന്ത്യയുടെ ഈ സാങ്കേതിക വിപ്ലവം ലോകത്തിന്റെ ഭാവി തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ളതാണെന്നും സ്ഥാനപതി വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!