HomeGULFഗാർഹിക ഡ്രൈവർമാർക്കുള്ള വിസ ഇനി 'സഹേൽ' വഴി; പുതിയ ഇ-സേവനവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

ഗാർഹിക ഡ്രൈവർമാർക്കുള്ള വിസ ഇനി ‘സഹേൽ’ വഴി; പുതിയ ഇ-സേവനവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

spot_img

കുവൈത്ത് സിറ്റി: ഗാർഹിക ഡ്രൈവർമാർക്ക് പുതിയ എൻട്രി വിസ അനുവദിക്കുന്നതിന് പുതിയ ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഏകീകൃത സർക്കാർ സേവന ആപ്പായ ‘സഹേൽ’ വഴിയാണ് ഇനി മുതൽ ഈ സേവനം ലഭ്യമാകുക. ഇതോടെ പുതിയ ഡ്രൈവർമാരെ കൊണ്ടുവരുന്നതിനായി പൗരന്മാർക്ക് ഇനി മുതൽ സിറ്റിസൺ സർവീസ് സെന്ററുകൾ നേരിട്ട് സന്ദർശിക്കേണ്ടി വരില്ല.

മന്ത്രാലയത്തിന്റെ ഹ്യൂമൻ റിസോഴ്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗം റെസിഡൻസി അഫയേഴ്‌സ് വിഭാഗവുമായി സഹകരിച്ചാണ് ഈ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ ഭരണസംവിധാനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നടപടി. നടപടിക്രമങ്ങൾ ലഘൂകരിക്കാനും പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ ഇലക്ട്രോണിക് സേവനം നടപ്പിലാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് സമയവും അധ്വാനവും ലാഭിക്കാൻ സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ കാര്യക്ഷമത കൊണ്ടുവരുന്നതിനും സംയോജിത ഡിജിറ്റൽ ഗവൺമെന്റ് എന്ന കുവൈത്തിന്റെ വിശാലമായ ലക്ഷ്യം കൈവരിക്കുന്നതിനും ഈ ചുവടുവെപ്പ് വലിയ സഹായമാകുമെന്നും അധികൃതർ വ്യക്തമാക്കി. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന കുവൈത്ത് പൗരന്മാർക്ക് ആപ്പ് വഴി ലളിതമായി ഈ അപേക്ഷകൾ പൂർത്തിയാക്കാം.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!