HomeGULFസൗദിയില്‍ ഹെലികോപ്‌ടര്‍ തകര്‍ന്ന് പതിനാല് മരണം

സൗദിയില്‍ ഹെലികോപ്‌ടര്‍ തകര്‍ന്ന് പതിനാല് മരണം

spot_img

സൗദിയില്‍ ഹെലികോപ്‌ടര്‍ തകര്‍ന്ന് പതിനാല് പേര്‍ മരിച്ചു. മരിച്ചവരെല്ലാം സൗദി പൗരന്‍മാരാണെന്ന് സൗദി ഊര്‍ജ്ജമന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ്‌ ഏജന്‍സി അറിയിച്ചു. സൗദി അരാംകോ കമ്പനിയുടെ സ്വകാര്യ ഹെലികോപ്‌ടറാണ് തകര്‍ന്ന് വീണത്. റാസ് ടുവാരയില്‍ വച്ചാണ് വിമാനം തകര്‍ന്ന് വീണതെന്ന് രാജ്യത്തെ ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.

സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. അപകടത്തില്‍ മരിച്ചവര്‍ക്ക് രാജ്യം ആദരാഞ്ജലി അര്‍പ്പിക്കുന്നതായും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!