HomeGULFകുവൈത്തിൽ സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ; ഇൻഫ്ലുവൻസർമാർക്കും ലൈസൻസ് നിർബന്ധമാകും

കുവൈത്തിൽ സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ; ഇൻഫ്ലുവൻസർമാർക്കും ലൈസൻസ് നിർബന്ധമാകും

spot_img

കുവൈത്തിലെ പുതിയ മാധ്യമ നിയമത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, പരസ്യദാതാക്കൾ, പ്രമോട്ടർമാർ എന്നിവർക്കായി കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

കുവൈത്തിലെ പ്രേക്ഷകരെ ലക്ഷ്യമിട്ട് പരസ്യമോ പ്രമോഷനോ നടത്തുന്ന സ്വദേശികൾക്കും പ്രവാസികൾക്കും സന്ദർശകർക്കും പുതിയ നിയമം ബാധകമാണ്. പണം വാങ്ങിയുള്ള പരസ്യങ്ങൾക്ക് മാത്രമല്ല, പ്രതിഫലം ഇല്ലാതെ നടത്തുന്ന ചില പ്രമോഷനുകൾക്കും ലൈസൻസ് ആവശ്യമായി വന്നേക്കും.ലൈസൻസിന് അപേക്ഷിച്ചാൽ 60 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കണം. അനുവദിക്കുന്ന ലൈസൻസിന് രണ്ട് വർഷത്തെ കാലാവധിയുണ്ടാകും; പിന്നീട് പുതുക്കാനും സാധിക്കും.

സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളും പ്രമോഷണൽ ഉള്ളടക്കവും സാധാരണ വ്യക്തിഗത ഉള്ളടക്കത്തിൽ നിന്ന് വ്യക്തമായി തിരിച്ചറിയാവുന്ന രീതിയിൽ രേഖപ്പെടുത്തണം. മറ്റുള്ളവരുടെ പേരോ ചിത്രമോ അനുമതിയില്ലാതെ ഉപയോഗിക്കാനും പാടില്ല.ഓൺലൈൻ റിവ്യൂകൾ, മത്സരങ്ങൾ, സമ്മാനങ്ങൾ, കുട്ടികളുടെയും ഉപഭോക്താക്കളുടെയും സംരക്ഷണം, കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഉള്ളടക്കം എന്നിവയ്ക്കും പ്രത്യേക ചട്ടങ്ങൾ കൊണ്ടുവരാൻ നിയമം വ്യവസ്ഥ ചെയ്യുന്നു.

നിയമലംഘനം നടത്തുന്നവർക്ക് മുന്നറിയിപ്പിന് പുറമെ പരസ്യ അല്ലെങ്കിൽ പ്രമോഷൻ ലൈസൻസ് ആറുമാസം വരെ സസ്‌പെൻഡ് ചെയ്യുകയോ പിൻവലിക്കുകയോ ചെയ്യാം. ആവശ്യമായ സാഹചര്യങ്ങളിൽ നടപടി വീണ്ടും നീട്ടാനും കഴിയും.അതേസമയം, സോഷ്യൽ മീഡിയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന് മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥയല്ല ഇത്. ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള നിയമപരമായ ഉത്തരവാദിത്തമാണ് പുതിയ നിയമം പ്രധാനമായും ഉറപ്പാക്കുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!