HomeGULFസാഹെൽ ആപ്പിലൂടെ ഇനി ഡ്രൈവിംഗ് ലൈസൻസ് മൊബൈലിൽ ഡൗൺലോഡ് ചെയ്യാം

സാഹെൽ ആപ്പിലൂടെ ഇനി ഡ്രൈവിംഗ് ലൈസൻസ് മൊബൈലിൽ ഡൗൺലോഡ് ചെയ്യാം

spot_img

കുവൈത്ത് സിറ്റി, ജൂലൈ 7: കുവൈത്തിലെ വാഹനമോടിക്കുന്നവർക്ക് ഇനി ഡ്രൈവിംഗ് ലൈസൻസിന്റെ ഇലക്ട്രോണിക് പതിപ്പ് സാഹെൽ (Sahel) ആപ്പിലൂടെ നേരിട്ട് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം. ആഭ്യന്തര മന്ത്രാലയമാണ് പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചത്.

ഡ്രൈവിംഗ് ലൈസൻസിന്റെ സുരക്ഷിതമായ ഡിജിറ്റൽ കോപ്പി സ്മാർട്ട്ഫോണിൽ സൂക്ഷിച്ച് ആവശ്യമായപ്പോൾ എളുപ്പത്തിൽ ഉപയോഗിക്കാനാണ് ഈ സേവനം സഹായിക്കുന്നത്. സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുകയും രേഖകളുടെ ഉപയോഗം ലളിതമാക്കുകയും ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സംവിധാനം നടപ്പിലാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു.അർഹരായ എല്ലാ വാഹനമോടിക്കുന്നവരും സാഹെൽ ആപ്പിലൂടെ ഇലക്ട്രോണിക് ഡ്രൈവിംഗ് ലൈസൻസ് ഡൗൺലോഡ് ചെയ്ത് ഈ പുതിയ സേവനം പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!