HomeGULFസുലൈബിഖാത് ശ്മശാന വികസന പദ്ധതി: പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ-അബ്ദുള്ള സ്ഥലം സന്ദർശിച്ചു

സുലൈബിഖാത് ശ്മശാന വികസന പദ്ധതി: പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ-അബ്ദുള്ള സ്ഥലം സന്ദർശിച്ചു

spot_img

കുവൈത്ത് സിറ്റി: സുലൈബിഖാത് ശ്മശാനത്തിന്റെ വികസന പദ്ധതിയും ഭാവി നിർമ്മാണ പ്രവർത്തനങ്ങളും അവലോകനം ചെയ്യുന്നതിനായി കുവൈത്ത് പ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് അൽ-അബ്ദുള്ള അൽ-സബാഹ് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. മുൻസിപ്പൽ കാര്യ, പാർപ്പിട കാര്യ മന്ത്രി എഞ്ചിനീയർ അബ്ദുൽ ലത്തീഫ് അൽ-മഷാരിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

സന്ദർശന വേളയിൽ ശ്മശാന വികസനത്തിന്റെ നിലവിലെ പുരോഗതി, ഫീൽഡ് ക്രമീകരണങ്ങൾ, ഭാവി വിപുലീകരണ പദ്ധതികൾ എന്നിവയെക്കുറിച്ച് കുവൈത്ത് മുൻസിപ്പാലിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്കു വിശദീകരിച്ചു നൽകി.

പദ്ധതിയുടെ ഓരോ ഘട്ടവും കൃത്യമായി നിരീക്ഷിക്കണമെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ നിർമ്മാണം പൂർത്തിയാക്കണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രവൃത്തികൾക്ക് തടസ്സമാകുന്ന ഏതൊരു വിഷയവും അടിയന്തരമായി പരിഹരിച്ച്, ഉയർന്ന നിലവാരം ഉറപ്പാക്കി പദ്ധതി പൂർത്തീകരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!