HomeGULFഞായർ മുതൽ ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പ്

ഞായർ മുതൽ ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പ്

spot_img

കുവൈത്ത് സിറ്റി: രാജ്യത്ത് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധൻ ഇസ്സാ റമദാൻ പ്രവചിച്ചു. ഇടവിട്ട രീതിയിൽ ഈ മഴ വ്യാഴാഴ്ച വരെയും തുടരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആകാശത്ത് ക്യൂമുലോനിംബസ് മേഘങ്ങൾ രൂപപ്പെട്ടതിനാൽ കാലാവസ്ഥ അസ്ഥിരമാകുമെന്നും മഴ ഇടവിട്ട് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ ഉച്ചയ്ക്ക് ശേഷം മഴയ്ക്കുള്ള സാധ്യത കൂടുതൽ വർധിക്കുമെന്നും സൂചിപ്പിച്ചു.രാത്രിയിലും പുലർച്ചയിലും കാറ്റ് ശക്തമാകുകയും കടലിലെ തിരമാലകളുടെ ഉയരം കൂടുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മഴയുടെ ശക്തി ഏറ്റവും കൂടുന്നത് ചൊവ്വാഴ്ചയിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!