HomeGULFആശുപത്രിയിലെ നിരീക്ഷണ മുറിയിൽ നിന്ന് ഐഫോൺ കാണാതായി; മോക്ഷണക്കേസ് എടുത്ത് കുവൈത്ത് പോലീസ്

ആശുപത്രിയിലെ നിരീക്ഷണ മുറിയിൽ നിന്ന് ഐഫോൺ കാണാതായി; മോക്ഷണക്കേസ് എടുത്ത് കുവൈത്ത് പോലീസ്

spot_img

കുവൈത്ത്സിറ്റി: ചികിത്സ തേടി അൽ-സബാഹ് ആശുപത്രിയിലെത്തിയ ആളുടെ ഐഫോൺ 14 നിരീക്ഷണ മുറിയിൽ (Observation Room) നിന്ന് കാണാതായ സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ഒപ്പമുണ്ടായിരുന്നയാളാണ് ഫോൺ മോഷ്ടിച്ചതെന്ന് സംശയിക്കുന്നതായി പരാതിക്കാരൻ വ്യക്തമാക്കി.

ഭക്ഷണത്തിന് ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പുലർച്ചെ 12:30 ഓടെയാണ് ഇയാൾ അൽ-സബാഹ് ആശുപത്രിയിലെത്തിയത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം നിരീക്ഷണ മുറിയിൽ കഴിയുന്നതിനിടെയാണ് ഫോൺ നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെടുന്നത്. കാണാതായ ഫോൺ കുവൈത്തിന് പുറത്തേക്ക് കടത്താനോ പിന്നീട് റീ-ആക്റ്റിവേറ്റ് ചെയ്ത് അതിലുള്ള സ്വകാര്യ ചിത്രങ്ങളും മറ്റ് വിവരങ്ങളും ദുരുപയോഗം ചെയ്യാനോ സാധ്യതയുണ്ടെന്ന് പരാതിക്കാരൻ ആശങ്ക പ്രകടിപ്പിച്ചു.

സംഭവത്തിൽ മോക്ഷണത്തിന് കേസെടുത്ത് തുടർനടപടികൾക്കായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് (CID) കൈമാറി. സംശയനിഴലിലുള്ള വ്യക്തിയെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കാണാതാകുന്ന മൊബൈൽ ഫോണുകളുടെ ലൊക്കേഷനും ഉപയോഗിക്കുന്ന ആളുകളെയും കണ്ടെത്താൻ എളുപ്പമാണെന്നും, ഇത് കേസ് അന്വേഷണത്തിന് ഏറെ സഹായകരമാകുമെന്നും സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!