കുവൈത്ത് സിറ്റി: അൽ-വഫ്ര പ്രദേശത്ത് മാലിന്യങ്ങളും കാർഷിക അവശിഷ്ടങ്ങളും ഉൾപ്പെട്ട തീപിടിത്തം നിയന്ത്രണത്തിലാക്കിയതായി ജനറൽ ഫയർ ഫോഴ്‌സ് അറിയിച്ചു. റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് നുവൈസീബ് ഫയർ സ്റ്റേഷനിലെ സംഘം ഉടൻ സ്ഥലത്തെത്തി അഗ്നിശമന പ്രവർത്തനങ്ങൾ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. തീ പൂർണമായി നിയന്ത്രണത്തിലാക്കാൻ സാധിച്ചതായും, സംഭവത്തിൽ ആരും പരിക്കേറ്റിട്ടില്ലെന്നും ജനറൽ ഫയർ ഫോഴ്‌സ് അറിയിച്ചു.
വഫ്രയിൽ തീപിടിത്തം നിയന്ത്രണത്തിൽ; പരിക്കുകളില്ല
GULF
