HomeGULFവിഷു ആഘോഷമാക്കാൻ ഗ്രാൻഡ് ഹൈപ്പർ; കുവൈറ്റിലുടനീളം വൻ ഓഫറുകളും പായസമേളയും

വിഷു ആഘോഷമാക്കാൻ ഗ്രാൻഡ് ഹൈപ്പർ; കുവൈറ്റിലുടനീളം വൻ ഓഫറുകളും പായസമേളയും

spot_img

കുവൈറ്റ് സിറ്റി: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷുവിനെ വരവേൽക്കാൻ കുവൈറ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. പ്രവാസി മലയാളി കുടുംബങ്ങൾക്കായി നാടിന്റെ തനിമ ഒട്ടും ചോരാത്ത രീതിയിലുള്ള ‘വിഷു വിപണി’യാണ് ഗ്രാൻഡ് ഹൈപ്പറിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും സജ്ജീകരിച്ചിരിക്കുന്നത്.

പായസമേളയും സ്പെഷ്യൽ ഓഫറുകളും

വിഷു ആഘോഷത്തിന്റെ മാറ്റുകൂട്ടാൻ ഗ്രാൻഡ് ഹൈപ്പർ ഒരുക്കുന്ന ‘പായസമേള’ ഉപഭോക്താക്കൾക്കായി വ്യത്യസ്ത രുചികളിലുള്ള പായസങ്ങൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, സദ്യയ്ക്ക് ആവശ്യമായ എല്ലാവിധ ഇന്ത്യൻ പച്ചക്കറികളും മറ്റ് വിഷു വിഭവങ്ങളും മിതമായ നിരക്കിൽ ഹൈപ്പർമാർക്കറ്റുകളിൽ ലഭ്യമാണ്.

വസ്ത്രശേഖരത്തിന് 70% വരെ വിലക്കിഴിവ്

പരമ്പരാഗത വസ്ത്രങ്ങൾക്കും മറ്റ് ഗാർമെന്റ്സിനും വൻ ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിഷു കോടി എടുക്കാൻ എത്തുന്നവർക്കായി പരമ്പരാഗത വസ്ത്രശേഖരത്തിന് 25% ഫ്ലാറ്റ് ഡിസ്‌കൗണ്ടും (Traditional Cloths) മറ്റു സെലെക്ടഡ് തുണിത്തരങ്ങൾ പാദരാക്ഷകൾ എന്നിവക്ക്

70 ശതമാനം വരെ (Up to 70%)

വിലക്കിഴിവ് ലഭ്യമാണ്. കസവ് മുണ്ടുകൾ, സെറ്റ് സാരികൾ, കുട്ടികൾക്കായുള്ള വസ്ത്രങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം തന്നെ സ്റ്റോറുകളിൽ ഒരുക്കിയിട്ടുണ്ട്.

കുവൈറ്റിലെ എല്ലാ ഗ്രാൻഡ് ഹൈപ്പർ ഔട്ട്‌ലെറ്റുകളിലും ഈ ഓഫറുകൾ ലഭ്യമാണെന്നും, ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങളും വസ്ത്രങ്ങളും കുറഞ്ഞ നിരക്കിൽ സ്വന്തമാക്കി വിഷു ആഘോഷിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!