HomeGULFകുവൈത്തിൽ കാലാവസ്ഥ മാറുന്നു: ചുട്ടുപൊള്ളുന്ന ചൂടിനൊപ്പം പൊടിക്കാറ്റും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യത

കുവൈത്തിൽ കാലാവസ്ഥ മാറുന്നു: ചുട്ടുപൊള്ളുന്ന ചൂടിനൊപ്പം പൊടിക്കാറ്റും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യത

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ വെള്ളിയാഴ്ച വൈകുന്നേരം വരെ രാജ്യത്ത് കടുത്ത ചൂടിനൊപ്പം ശക്തമായ കാറ്റും പൊടിക്കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു. ചിലയിടങ്ങളിൽ ഇടിയോടു കൂടിയ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ളറാർ അൽ അലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് നിലവിലുള്ള കുറഞ്ഞ വായുമർദ്ദവും ഉഷ്ണതരംഗവുമാണ് പെട്ടെന്നുള്ള ഈ മാറ്റത്തിന് കാരണം. വടക്കുകിഴക്കൻ ദിശയിൽ നിന്നും വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നും വീശുന്ന കാറ്റിന്റെ വേഗത ഇടയ്ക്കിടെ വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇത് തുറസ്സായ സ്ഥലങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് (Dust Storm) കാരണമായേക്കാം. വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും ആകാശം മേഘാവൃതമാകാനും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടു കൂടിയ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് അൽ അലി മുന്നറിയിപ്പ് നൽകി.വ്യാഴാഴ്ചത്തെ കാലാവസ്ഥാ പ്രവചനം അനുസരിച്ച്, പകൽ സമയത്ത് ചൂട് കൂടുതലായിരിക്കും.

ആകാശം ഭാഗികമായോ പൂർണ്ണമായോ മേഘാവൃതമായിരിക്കാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 12 മുതൽ 40 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി കുറയാനും ഇടയുണ്ട്. യാത്രക്കാരും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വരും മണിക്കൂറുകളിൽ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!