HomeGULFവാരാന്ത്യത്തിൽ കാലാവസ്ഥാ മാറും; മുന്നറിയിപ്പ്.

വാരാന്ത്യത്തിൽ കാലാവസ്ഥാ മാറും; മുന്നറിയിപ്പ്.

spot_img

കുവൈത്ത് സിറ്റി: രാജ്യത്ത് ഈ വാരാന്ത്യത്തിൽ ചൂടും മേഘാവൃതവുമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ദറാർ അൽ-അലി അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം മുതൽ അടുത്ത ബുധനാഴ്ച വരെ ഇടവിട്ട് മഴയ്ക്കും, ചിലപ്പോൾ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.മഴയുടെ ശക്തി പ്രദേശങ്ങളനുസരിച്ച് വ്യത്യാസപ്പെടുമെന്നും, ചെറുതിൽ നിന്ന് മിതമായതുവരെ ചില സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റ് ഉണ്ടാക്കുന്ന സജീവ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.ശനിയാഴ്ച പകൽ ചൂടും മേഘാവൃതവുമായ കാലാവസ്ഥയോടൊപ്പം സജീവ കാറ്റും പൊടിക്കാറ്റിനും സാധ്യതയുണ്ട്. രാത്രിയിൽ മിതമായ താപനിലയും മേഘാവൃതവുമായിരിക്കുമ്പോൾ ഇടവിട്ട് മഴയ്ക്കും ചിലപ്പോൾ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!