HomeGULFകുവൈത്തിൽ അതിശൈത്യം: താപനില 2 ഡിഗ്രിയിലേക്ക് താഴുന്നു; മഞ്ഞു വീഴ്ചയ്ക്കും പൊടിക്കാറ്റിനും സാധ്യത

കുവൈത്തിൽ അതിശൈത്യം: താപനില 2 ഡിഗ്രിയിലേക്ക് താഴുന്നു; മഞ്ഞു വീഴ്ചയ്ക്കും പൊടിക്കാറ്റിനും സാധ്യത

spot_img

കുവൈത്ത് സിറ്റി: പുതുവത്സരത്തിന് മുന്നോടിയായി കുവൈത്തിൽ കടുത്ത ശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡിസംബർ 30 മുതൽ രാജ്യത്ത് തണുത്ത കാറ്റും താപനിലയിൽ വലിയ കുറവും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ദറാർ അൽ അലി അറിയിച്ചു. ചില പ്രദേശങ്ങളിൽ താപനില 2 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ച മുതൽ താപനില ക്രമാനുഗതമായി കുറയും. പകൽ സമയത്ത് പരമാവധി താപനില 16 മുതൽ 18 ഡിഗ്രി വരെയും, രാത്രിയിൽ 2 മുതൽ 5 ഡിഗ്രി വരെയുമായിരിക്കും അനുഭവപ്പെടുക.ബുധനാഴ്ച പുലർച്ചെ രാജ്യത്തെ മരുഭൂമി മേഖലകളിലും കാർഷിക പ്രദേശങ്ങളിലും മഞ്ഞു വീഴ്ചയ്ക്ക് സാധ്യതയുണ്ട്.മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. ശക്തമായ കാറ്റ് കാരണം കടലിൽ തിരമാലകൾ ആറ് അടിയിലധികം ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം.കടുത്ത തണുപ്പിനെ പ്രതിരോധിക്കാവുന്ന തരത്തിലുള്ള കമ്പിളി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. പൊടിക്കാറ്റ് കാരണം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ഹൈവേകളിൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കുകയും ജാഗ്രത പാലിക്കുകയും വേണം. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ പൊടിക്കാറ്റുള്ളപ്പോൾ പുറത്തിറങ്ങുന്നത് ഒഴിവാക്കുക. വരുന്ന വ്യാഴാഴ്ച മുതൽ താപനിലയിൽ നേരിയ വർദ്ധനവ് ഉണ്ടായേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം സൂചിപ്പിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!