HomeGULFകുവൈത്തിൽ 3 ടണ്ണിലധികം പഴകിയ മത്സ്യം പിടിച്ചെടുത്തു

കുവൈത്തിൽ 3 ടണ്ണിലധികം പഴകിയ മത്സ്യം പിടിച്ചെടുത്തു

spot_img

കുവൈത്ത് സിറ്റി, ജൂലൈ 19: പൊതുജനാരോഗ്യത്തിന് ഭീഷണിയായ 3 ടൺ 237 കിലോഗ്രാം പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യം കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു.പൊതുഭക്ഷ്യ-പോഷകാഹാര അതോറിറ്റിയുടെ (PAFN) ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം ആഭ്യന്തര മന്ത്രാലയവുമായി ചേർന്നാണ് പരിശോധന നടത്തിയത്.

പരിശോധനയിൽ പിടിച്ചെടുത്ത മത്സ്യങ്ങൾക്ക് നിറം, രൂപം, ഗന്ധം എന്നിവയിൽ അസ്വാഭാവിക മാറ്റങ്ങൾ സംഭവിച്ചതായും ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നുവെന്നും അധികൃതർ അറിയിച്ചു. ഇവ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിക്കാൻ ഉദ്ദേശിച്ചിരുന്നുവെന്നും കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് നിയമലംഘകർക്കെതിരെ ഔദ്യോഗിക കേസുകൾ രജിസ്റ്റർ ചെയ്തതായും പിടിച്ചെടുത്ത മുഴുവൻ മത്സ്യവും നിലവിലെ ചട്ടങ്ങൾ പ്രകാരം നശിപ്പിച്ചതായും അതോറിറ്റി അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!