കുവൈത്ത് സിറ്റി:കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ ഐ സി)യുടെ അഭിമുഖ്യത്തിൽ ഇസ്റാഅ് മിഅ്റാജ് അനുസ്മരണവും ദിക്ർ മജ്ലിസും സംഘടിപ്പിച്ചു.അബ്ബാസിയ കെ ഐ സി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു.സിദ്ധീഖ് മാഹിരി പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.പ്രതിസന്ധികളും പ്രയാസങ്ങളും നിറഞ്ഞ പുണ്യ നബി(സ്വ)യുടെ ജീവിതത്തിന് ആശ്വാസവും സന്തോഷവുമായി അല്ലാഹു സംവിധാനിച്ചതായിരുന്നു ഇസ്റാഅ് മിഅ്റാജ് യാത്രയെന്നും പ്രയാസങ്ങൾക്ക് ശേഷം മധുരമുള്ള എളുപ്പം കൂടെയുണ്ടാകുമെന്ന സന്ദേശമാണ് ഈ ദിനം വിശ്വാസി ഹൃദയങ്ങളിലേക്ക് പകരുന്നതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.കേന്ദ്ര സെക്രട്ടറി മുഹമ്മദ് അമീൻ മുസ്ലിയാർ ചേകന്നൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.കേന്ദ്ര മേഖല യൂണിറ്റ് നേതാക്കൾ സംബന്ധിച്ചു.ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും സെക്രട്ടറി അബ്ദുൽ ഹമീദ് അൻവരി നന്ദിയും പറഞ്ഞു.


