HomeGULFKuwaitഉപഭോക്താക്കൾ ഇനി 'കണ്ണ്' തുറന്നിരിക്കും; പരാതികൾ നൽകാൻ 'സഹൽ' ആപ്പുമായി കുവൈറ്റ് വാണിജ്യ മന്ത്രാലയം

ഉപഭോക്താക്കൾ ഇനി ‘കണ്ണ്’ തുറന്നിരിക്കും; പരാതികൾ നൽകാൻ ‘സഹൽ’ ആപ്പുമായി കുവൈറ്റ് വാണിജ്യ മന്ത്രാലയം

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സഹകരണ സംഘങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടയിൽ, രാജ്യത്തെ ഉപഭോക്താക്കൾ നിയന്ത്രണ സംവിധാനത്തിന്റെ പ്രധാന പങ്കാളികളാണെന്ന് വാണിജ്യ മന്ത്രാലയം ഓർമ്മിപ്പിച്ചു. ഫീൽഡ് ഇൻസ്പെക്ടർമാരെപ്പോലെ തന്നെ പ്രാധാന്യമുള്ളതാണ് ഓരോ ഉപഭോക്താവിന്റെയും ജാഗ്രതയെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി, ഉപഭോക്താക്കൾക്ക് തങ്ങളുടെ പരാതികൾ എളുപ്പത്തിൽ സമർപ്പിക്കാനായി ‘സഹൽ’ ആപ്ലിക്കേഷനിൽ പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്.ഇനി മുതൽ പരാതികൾ നൽകാൻ മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കേണ്ടതില്ല. ‘സഹൽ’ ആപ്പ് വഴി ഡിജിറ്റലായി പരാതി സമർപ്പിക്കാം. പരാതി നൽകുന്ന വ്യക്തിയുടെ ലൊക്കേഷൻ അനുസരിച്ച്, ആ പരാതി തനിയെ ഏറ്റവും അടുത്തുള്ള സ്പെഷ്യലൈസ്ഡ് സെന്ററിലേക്ക് കൈമാറപ്പെടും. ഉദാഹരണത്തിന്, ഹവല്ലിയിൽ നിന്നുള്ള പരാതികൾ ജാബ്രിയ സെന്ററിലേക്കും സാൽമിയയിൽ നിന്നുള്ളവ സാൽമിയ സെന്ററിലേക്കും നേരിട്ട് എത്തും. ഇത് നടപടികൾ വേഗത്തിലാക്കാനും സമയം ലാഭിക്കാനും സഹായിക്കും.“സിറ്റിസൺസ് ഐ” (Citizens’ Eye) എന്ന ഈ ഉദ്യമം ഇൻസ്പെക്ടർമാരുടെ പ്രവർത്തനങ്ങളെ കൂടുതൽ വിപുലീകരിക്കാൻ സഹായിക്കുമെന്ന് മന്ത്രാലയം വിശദീകരിച്ചു. ഈ ഡിജിറ്റൽ സംവിധാനം വഴി ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനും സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും സാധിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!