HomeCommunityകെ.ബി.റ്റി (KBT) പത്താം വർഷത്തിലേക്ക് കടന്നു;

കെ.ബി.റ്റി (KBT) പത്താം വർഷത്തിലേക്ക് കടന്നു;

spot_img

കുവൈറ്റ് സിറ്റി: കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ (കെ.ബി.റ്റി) പത്താം വർഷത്തിലേക്ക് കടന്നു. ഇതിന്റെ ഭാഗമായുള്ള വാർഷിക പൊതുയോഗം 2026 ജൂൺ 20-ന് മങ്കഫ് നജാത് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രൗഢഗംഭീരമായി നടന്നു. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി ജനാധിപത്യ രീതിയിലുള്ള ഇലക്ഷൻ സംവിധാനത്തിലൂടെയാണ് പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്.അസോസിയേഷൻ പ്രസിഡന്റ് സതീഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ, ജനറൽ സെക്രട്ടറി സിദ്ദിഖ് സൈനുദ്ദീൻ വാർഷിക റിപ്പോർട്ടും വാർഷിക കണക്കുകളും അവതരിപ്പിച്ചു.

INDIAN EMPASSY REGISTRATION നേടിയെടുക്കുന്നതിനായുള്ള പ്രവർത്തനത്തിൽ മികച്ച സേവനത്തിന് KK മധുവിനെ ആദരിച്ചു കൂടാതെ 2026ഇഫ്താർ കമ്മറ്റി കൺവീനർ നവാസ് സൈനുവിനെയും ,2026 ഓണാഘോഷ പരിപാടി കൺവീനർ വിജു പൗലോസി നെയും ചടങ്ങിൽ ആദരിച്ചു.

2026-2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതി ഭാരവാഹികൾ: പ്രസിഡന്റ്: നവാസ് സൈനു

ജനറൽ സെക്രട്ടറി: സിബി വർഗീസ്

ട്രഷറർ:മധു കെ.കെ

വൈസ് പ്രസിഡന്റുമാർ: ഉദയൻ പട്ടാമ്പി, സൈമൺ ജോസഫ്

ജോയിന്റ് സെക്രട്ടറിമാർ: നഹാസ് നാസർ, ബാലു പൂശാരി

ജോയിന്റ് ട്രഷറർ: ഷമീർ P.V

ചാരിറ്റി കൺവീനർ:ദിലീപ് കുമാർ

മീഡിയ കൺവീനർമാർ: അഫ്സൽ അഷറഫ്, ഷജീബ് വേണാട്ട്

സ്പോർട്സ് കൺവീനർ: ഗണേഷ് എസ് നായർ

15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:

1. സജോഷ് 2. മധു 3. ഷുഹൈർ 4. ഉവൈസ്5. രാജേഷ് അമ്പാടി 6. ദീപക് 7. മിഥുൻ 8. ബിജു വായ്പൂർ 9. ശ്യാം 10. ഡോണി 11. അനീഷ് ജോൺ 12. നൗഫൽ നിസാർ 13. അബ്ദുൽ സമദ്

14. അനസ് 15. ആൻറണിപുതിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പിന് ശേഷം ജീവൻ സാമുവൽ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!