കുവൈത്ത് സിറ്റി, ജൂലൈ 9: ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ 2026 ജൂലൈ 8-ന് കുവൈത്തിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തി. സന്ദർശനത്തിനിടെ കുവൈത്ത് കിരീടാവകാശി ഹിസ് ഹൈനെസ് ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-ഹമദ് അൽ-മുബാറക് അൽ-സബാഹിനെയും പ്രധാനമന്ത്രി ഹിസ് ഹൈനെസ് ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹിനെയും അദ്ദേഹം സന്ദർശിച്ചു.പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അൽ-സാലം അൽ-സബാഹുമായും വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാഹ് ജാബർ അൽ-അഹമ്മദ് അൽ-സബാഹുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തി.
യോഗങ്ങളിൽ ഇന്ത്യ-കുവൈത്ത് തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ, ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള പ്രാദേശിക-ആഗോള വിഷയങ്ങൾ എന്നിവ വിശദമായി ചർച്ച ചെയ്തു.സന്ദർശനത്തിനിടെ കുവൈത്തിലെ ഇന്ത്യൻ സമൂഹാംഗങ്ങളുമായും വിദേശകാര്യ മന്ത്രി ആശയവിനിമയം നടത്തി. ഇന്ത്യ-കുവൈത്ത് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ സമൂഹം നൽകുന്ന വിലപ്പെട്ട സംഭാവനയെ അദ്ദേഹം അഭിനന്ദിച്ചു.



