കുവൈറ്റ് സിറ്റി: 2025 അവസാനത്തോടെ രാജ്യത്തെ സാധുവായ താമസ പെർമിറ്റുകളുടെ ആകെ എണ്ണം 31.66 ലക്ഷം (3.166 മില്യൺ) ആയി ഉയർന്നു. 2024-നെ അപേക്ഷിച്ച് 1,42,000 പെർമിറ്റുകളുടെ വർദ്ധനവാണ് ഉണ്ടായത് (4.7% വാർഷിക വളർച്ച). വിസ/താമസ രേഖകൾ റദ്ദാക്കുന്നതിലും വലിയ കുറവുണ്ടായിട്ടുണ്ട്.
2025-ൽ 47,200 പെർമിറ്റുകൾ മാത്രമാണ് റദ്ദാക്കപ്പെട്ടത്. 2024-ൽ ഇത് 49,700-ഉം, 2023-ൽ 57,100-ഉം ആയിരുന്നു. ഏകദേശം 5 ശതമാനത്തിന്റെ കുറവാണ് ഈ രംഗത്ത് ഉണ്ടായിരിക്കുന്നത്. വിസ റദ്ദാക്കി രാജ്യം വിടുന്നവരുടെ എണ്ണം കുറയുകയും പുതിയതായി ജോലിക്ക് എത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തതോടെ കുവൈറ്റിലെ തൊഴിൽ വിപണി കൂടുതൽ സജീവമാകുന്നതായാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.



