HomeGULFകുവൈറ്റിലെ കിംഗ് ഫൈസൽ റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം

കുവൈറ്റിലെ കിംഗ് ഫൈസൽ റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റിയിലെ അതീവ തിരക്കേറിയ പാതകളിലൊന്നായ ‘കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് റോഡിൽ’ (റിയാദ് സ്ട്രീറ്റ്) താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. കൈഫാൻ പ്രവിശ്യ ലക്ഷ്യമാക്കി പോകുന്ന റോഡിന്റെ ഒരു ഭാഗമാണ് അടച്ചിടുന്നത്. ജൂലൈ 10 വെള്ളിയാഴ്ച പുലർച്ചെ മുതൽ ജൂലൈ 12 ഞായറാഴ്ച വരെയാണ് ഈ നിയന്ത്രണം.

സെക്കൻഡ് റിംഗ് റോഡിൽ നിന്നും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന റിയാദ് സ്ട്രീറ്റിലെ എക്സിറ്റ് മുതൽ അബ്ദുള്ള അലി അൽ-മുതവ സ്ട്രീറ്റ് (തേർഡ് റിംഗ് റോഡ്) വരെയുള്ള ഭാഗത്തെ ഗതാഗതത്തെയാണ് ഈ അടച്ചിടൽ ബാധിക്കുക. റോഡ് അടച്ചിടുന്ന മൂന്ന് ദിവസങ്ങളിൽ ഈ റൂട്ടിലൂടെയുള്ള വാഹന ഗതാഗതം സെക്കൻഡ് റിംഗ് റോഡ് വഴി തിരിച്ചുവിടുമെന്ന് അധികൃതർ വ്യക്തമാക്കി. യാത്രാ തടസ്സങ്ങളും സമയനഷ്ടവും ഒഴിവാക്കാൻ ഡ്രൈവർമാർ മുൻകൂട്ടി തന്നെ മറ്റ് ബദൽ മാർഗ്ഗങ്ങൾ പ്ലാൻ ചെയ്യണമെന്നും, റോഡിലെ താൽക്കാലിക ദിശാസൂചകങ്ങളും ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും ട്രാഫിക് വകുപ്പ് അഭ്യർത്ഥിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!