HomeGULFപഴയ എസി കമ്പ്രസറുകൾ പുതുക്കി ലേബൽ മാറ്റി വിറ്റു; 1,399 യൂണിറ്റുകൾ പിടിച്ചെടുത്തു, കട പൂട്ടിച്ചു.

പഴയ എസി കമ്പ്രസറുകൾ പുതുക്കി ലേബൽ മാറ്റി വിറ്റു; 1,399 യൂണിറ്റുകൾ പിടിച്ചെടുത്തു, കട പൂട്ടിച്ചു.

spot_img

കുവൈത്ത് സിറ്റി, ജൂലൈ 9: പഴയതും നവീകരിച്ചതുമായ (Refurbished) എയർ കണ്ടീഷണർ കമ്പ്രസറുകൾ പുതിയത് എന്ന പേരിൽ വിൽപ്പന നടത്തിയ സ്ഥാപനത്തിൽ നിന്ന് 1,399 കമ്പ്രസറുകൾ കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ പരിശോധനാ സംഘം പിടിച്ചെടുത്തു.അൽ അഹ്മദി, മുബാറക് അൽ കബീർ ഗവർണറേറ്റുകളിലെ കൊമേഴ്ഷ്യൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാഗത്തിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് തട്ടിപ്പ് പുറത്തായത്.കമ്പ്രസറുകളിലെ യഥാർത്ഥ ഉത്ഭവ രാജ്യത്തിന്റെ (Country of Origin) ലേബലുകൾ നീക്കം ചെയ്ത് വ്യാജ ലേബലുകൾ പതിപ്പിച്ചാണ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.

വിവിധ ബ്രാൻഡുകളിലെയും വലിപ്പങ്ങളിലെയും നവീകരിച്ച കമ്പ്രസറുകൾ വേനൽക്കാലത്ത് എയർ കണ്ടീഷണറുകൾക്ക് ആവശ്യകത വർധിച്ചതിനെ മുതലെടുത്ത് പുതിയത് എന്ന പേരിൽ വിൽപ്പന നടത്തിയതായും കണ്ടെത്തി.ലംഘനം നടത്തിയ സ്ഥാപനം ഉടൻ അടച്ചുപൂട്ടിയതായും, ഉടമയ്‌ക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് കേസ് തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!