HomeCommunityഐ.എ.എഫ് കുവൈത്ത് നാനോ ഫിലിം അവാര്‍ഡ്'പാതി'ക്ക്; അവാര്‍ഡ് ദാനം 10- ന്

ഐ.എ.എഫ് കുവൈത്ത് നാനോ ഫിലിം അവാര്‍ഡ്’പാതി’ക്ക്; അവാര്‍ഡ് ദാനം 10- ന്

spot_img

കുവൈത്ത്സിറ്റി: ഇന്ത്യന്‍ ആര്‍ട്ട് ഫെഡറേഷന്‍ കുവൈത്തിന്റെ (ഐ. എ .എഫ് )നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രഥമ നാനോഫിലിം കോണ്ടെസ്റ്റ് അവാര്‍ഡ് അശ്വിന്‍ സി.വി സംവിധാനം ചെയ്ത’പാതി’ കരസ്ഥമാക്കി.രണ്ടാം സ്ഥാനം സിയാസ് പാടൂർ സംവിധാനം ചെയ്ത ‘അണ്ടില്‍ ദ ഏന്‍ഡ്’ആണ്.പ്രശസ്ത സിനിമാറ്റോഗ്രാഫര്‍ അജ്മല്‍ സാബുവിന്റെ നേതൃത്വത്തിലുള്ള ജൂറി അംഗങ്ങളാണ് പുരസ്‌ക്കാരത്തിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്.

നാനോ ഫിലിം കോണ്ടെസ്റ്റ് വിജയികള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങ് ജൂലൈ 10-ന് വെള്ളിയാഴ്ച ഫര്‍വാനിയ അല്‍ മെഡക്‌സ് ഓഡിറ്റോറിയത്തില്‍ വച്ചു നടക്കും.വൈകുന്നേരം 4:30 ന് ആരംഭിക്കുന്ന ചടങ്ങില്‍ നാനോ ഫിലിം കോണ്ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സിനിമകള്‍ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഇതോടനുബന്ധിച്ച് നാനോ ഫിലിം കോണ്ടെസ്റ്റില്‍ പങ്കെടുത്ത ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനവും ഇന്ത്യന്‍ ആര്‍ട്‌സ് ഫെഡറേഷന്‍ (ഐ. എ .എഫ് )അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും സംഘടിപ്പിക്കുന്നതാണ്.കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രസിഡന്റ് ഷെറിന്‍ മാത്യു, ജനറല്‍ സെക്രട്ടറി ലിയോ കിഴക്കേവീടന്‍ ,കണ്‍വീനവര്‍ , ട്രഷറര്‍ ലിജോ, കള്‍ച്ചറല്‍ സെക്രട്ടറി നിര്‍മല ദേവി എന്നിവര്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!